പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെയാണ് അടച്ചിടുക. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. അതേ സമയം, ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍, സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.