Newsperseconds.com

തത്സമയ സംപ്രേക്ഷണത്തിനിടെ ടിവി സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറി; സംഭവത്തില്‍ 13 പേര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി കേസെടുക്കും

Capture

ഇക്വഡോറില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ടിവി സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറി മുഖംമൂടിയിട്ട തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുമെന്ന് ഇക്വഡോറിന്റെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

വരും മണിക്കൂറുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനായി ടിസി ടെലിവിഷന്‍ നെറ്റ്വര്‍ക്കില്‍ ആക്രമണം നടന്ന സ്ഥലത്ത് പ്രോസിക്യൂട്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓഫീസ് ട്വീറ്റ് ചെയ്തു.

ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനലിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ പിസ്റ്റളും ഡൈനാമൈറ്റുമായി സ്റ്റുഡിയോയിലേക്ക് കടന്നുകയറുകയായിരുന്നു.

Share this Article

Leave a Comment