ടോക്കിയോ: പുതുവര്‍ഷത്തില്‍ ജപ്പാന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 203 ആയി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പത്ത് ദിവസമായിട്ട് തുടര്‍ന്ന കൊണ്ടിരിക്കുകയാണ്.
ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. വീടുകള്‍ നഷ്ടപ്പെട്ടവരും സുരക്ഷിതരല്ലെന്ന് തോന്നുവരുമല്ലാം സ്‌കൂളുകളിലും മറ്റ് ക്യാമ്പുകളിലുമാണ് കഴിയുന്നത്. ഏകദേശം 30,000 ആളുകള്‍ മാറി താമസിക്കുന്നുണ്ട്. ഇപ്പോഴും പ്രദേശത്ത് തുടര്‍ചലനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചെറിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത ഉള്ളതിനാല്‍ പാതി തകര്‍ന്ന വീടുകള്‍ നിലംപൊത്താന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ പെനിന്‍സുലയെ കേന്ദ്രീകരിച്ചുള്ള പുതുവര്‍ഷ പ്രകമ്പനത്തില്‍ നിന്നുള്ള മരണങ്ങള്‍ ദിനംപ്രതി ഉയരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നു. മരിച്ചവരില്‍ 91 പേര്‍ സുസു നഗരത്തിലും 81 പേര്‍ വാജിമയിലും 20 പേര്‍ അനാമിസുവിലും ബാക്കിയുള്ളവര്‍ മറ്റ് നാല് നഗരങ്ങളില്‍ നിന്നുമാണ്.
കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ ഭൂകമ്പത്തിന് ശേഷം ഏകദേശം 3 മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ എത്തിയ ഒരു സുനാമി തീരപ്രദേശത്തെ വീടുകളിലേക്ക് പടര്‍ന്നു. വാജിമ നഗരത്തിന്റെ ഒരു ഭാഗം അഗ്‌നിക്കിരയായി. ഷെല്‍ട്ടറുകളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.