Newsperseconds.com

വിശപ്പിന്റെ വിളിയുമായി ‘പശി’; അട്ടപ്പാടിയിലെ മധുവിന്റെ കഥ പറയുന്ന മ്യൂസിക്കല്‍ ആല്‍ബം റിലീസായി

Pashi

നിശാഗന്ധി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ആല്‍ബം ‘പശി’ മനോരമ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയി. സിനിമ -സംഗീത പ്രമുഖര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതിനോടകം തന്നെ പശി ഷെയര്‍ ചെയ്തു കഴിഞ്ഞു. അട്ടപ്പാടിയില്‍ വിശന്നപ്പോള്‍ ആഹാരം മോഷ്ടിച്ചതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതം ആണ് ആല്‍ബത്തിന്റെ ഇതിവൃത്തം.

വിശപ്പ് പ്രമേയമാകുന്ന ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്ത് ആണ്. അഭിഷ സുരഭിയുടെ വരികള്‍ക്ക് രെജന്‍ രഘു സംഗീതം നല്‍കുന്നു. പ്രദീപ് കെ.ശ്രീ, രാജീവന്‍ കെ.എം എന്നിവരാണ് പശിയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ മികച്ച പ്രതികാരണമാണ് ആല്‍ബത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബവിന്‍ ബാലന്‍ ആണ് ആല്‍ബം നിര്‍മ്മിക്കുന്നത്.

ആശയം- അഭിഷ സുരഭി, ഓര്‍ക്കസ്‌ട്രേഷന്‍- അനൂപ് കോവളം, ക്രീയേറ്റിവ് ഡയറക്ടര്‍ -ബിനുപേഷ് അശോക്, ഛായഗ്രഹണം- വൈശാഖ് ജയകുമാര്‍,സജീഷ് രാഗം, എഡിറ്റിംഗ് -മുഹമ്മദ് നൗഷാദ്,സഹ സംവിധാനം- ഹരിപ്രസാദ്, സ്‌ക്രിപ്റ്റ്- രാധിക കൃഷ്ണന്‍.എം, ആര്‍ട്ട് ഡയറക്ടര്‍ അര്‍ജുന്‍, പ്രണവ്, മേക്കപ്പ് രാജേഷ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അമല്‍ കാനത്തൂര്‍, പി. ആര്‍. ഓ – സുനിത സുനില്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Share this Article

Leave a Comment