Newsperseconds.com

‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട; ഒരു സ്ത്രീയും ഒരിക്കലും വിവാഹം ചെയ്യരുതെന്ന് നടി ഭാമ

Bhama

എറണാകുളം: ഒരു സ്ത്രീയും ഒരിക്കലും വിവാഹം ചെയ്യരുതെന്ന് നടി ഭാമ. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി ഇത് പങ്കുവെച്ചത്. നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം വേണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഭാമയുടെ പ്രതികരണം. ഒരു സ്ത്രീയും കയ്യിലുള്ള ധനം ആര്‍ക്കും നല്‍കി വിവാഹം കഴിക്കാന്‍ നില്‍ക്കരുത്. അവര്‍ എങ്ങനെയാണ് നമ്മളെ ട്രീറ്റ് ചെയ്യുക എന്നറിയാതെ ഒരു സ്ത്രീയും വിവാഹം കഴിക്കരുതെന്നും ഭാമ പ്രതികരിച്ചു.

‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവെനടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ എന്നാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ താരം കുറിച്ചത്.

പൂര്‍ണ്ണമല്ലാത്തൊരു ഇന്‍സ്റ്റാ സ്റ്റോറിയില്‍ ഭാമ ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് തനിക്ക് അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാവുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി, എന്ന് അടുത്തിടെ ഭാമ സോഷ്യല്‍ മീഡിയയില്‍ മകളുടെ ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചിരുന്നു.

ഭാമയും ഭര്‍ത്താവ് അരുണും തമ്മില്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ അതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് സ്ത്രീകള്‍ക്ക് വിവാഹം ആവശ്യമില്ലെന്ന ശക്തമായ പ്രതികരണവുമായി നടി രംഗത്ത് എത്തിയത്. ഭര്‍ത്താവ് അരുണിനോടെപ്പമുള്ള ചിത്രങ്ങളും ഭാമ തന്റെ അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share this Article

Leave a Comment