ന്യൂഡല്‍ഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു. മികച്ച നടി – നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്). മികച്ച മലയാള സിനിമയായി സൗദി വെള്ളക്ക തെരഞ്ഞെടുത്തു. ജനപ്രിയ ചിത്രം കാന്താര. മികച്ച ചിത്രം ആട്ടം.
സംവിധായകന്‍ – സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി), നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ – ഫോജ, ഫീച്ചര്‍ ഫിലിം – ആട്ടം, തിരക്കഥ – ആനന്ദ് ഏകര്‍ഷി (ആട്ടം), തെലുങ്ക് ചിത്രം – കാര്‍ത്തികേയ 2., തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍, മലയാള ചിത്രം – സൗദി വെള്ളക്ക, മികച്ച ബാലതാരം ശ്രീപദ് (മാളികപ്പുറം),കന്നഡ ചിത്രം -കെ.ജി.എഫ് 2, ഹിന്ദി ചിത്രം – ഗുല്‍മോഹര്‍, സംഘട്ടനസംവിധാനം – അന്‍ബറിവ് (കെ.ജി.എഫ് 2), നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം), ഗാനരചന – നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ), സംഗീതസംവിധായകന്‍ – പ്രീതം (ബ്ര്ഹാമാസ്ത്ര), ബി.ജി.എം -എ.ആര്‍.റഹ്മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1), കോസ്റ്റ്യൂം- നിഖില്‍ ജോഷി, പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ), എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്) ,സൗണ്ട് ഡിസൈന്‍ – ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1), ക്യാമറ – രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1),ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക),ഗായകന്‍ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര), ബാലതാരം-ശ്രീപഥ് (മാളികപ്പുറം), സഹനടി – നീന ഗുപ്ത (ഊഞ്ചായി), സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ).