Newsperseconds.com

‘ഒന്നും മറക്കരുത്, ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയത്’; കുറിപ്പുമായി മഞ്ജുവാര്യര്‍

Untitled 1

കൊച്ചി: മലയാള സിനിമ മേഖലയില്‍ ലൈംഗികാരോപണങ്ങളുടെ നിര തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ഒന്നും മറക്കരുത്, ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ, ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് മൊഴി നല്‍കിയെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിലേക്ക് നയിച്ചത്.

രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ സിദ്ധിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സിദ്ധിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പരാതി പൊലീസ് പരിശോധിച്ചുവരികയാണ്.

 

Share this Article

Leave a Comment