Newsperseconds.com

പ്രശസ്ത നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

Untitled 1

പ്രശസ്ത മുതിര്‍ന്ന നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ രാമപുരം സെന്താമില്‍ നഗറിലെ വസതിയില്‍ രാത്രി 11 മണിയോടെ ഡല്‍ഹി ഗണേഷിന്റെ അന്ത്യം സംഭവിച്ചതായി മകന്‍ മഹാദേവന്‍ അറിയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി 400 ലേറെ സിനിമകളില്‍ ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976-ല്‍ പുറത്തിറങ്ങിയ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡല്‍ഹി ഗണേഷ്, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400-ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗണേശന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ 2 വിലാണ് ഒടുവില്‍ വേഷമിട്ടത്.

ധ്രുവം, ദേവാസുരം, ദ സിറ്റി,കാലാപാനി, കീര്‍ത്തിചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെന്‍ഡര്‍, മനോഹരം, എന്നിവയാണ് ഡല്‍ഹി ഗണേഷിന്റ മവയാളചിത്രങ്ങള്‍. 1979 ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

Share this Article

Leave a Comment