Newsperseconds.com

നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; 27 പേര്‍ക്കെതിരെ കേസ്

Untitled 1

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിച്ച് കമന്റിട്ട 27 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. ഇതിനു മുമ്പും പൊതുമധ്യത്തില്‍ അവഹേളിച്ച് സംസാരിച്ച പ്രമുഖ വ്യക്തിക്കെതിരെ ഹണി റോസ് രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റിട്ട ചിത്രത്തിന് താഴെ സ്ത്രീത്വത്തെ അപമാനിച്ച് കമന്റിട്ടെന്നാണ് നടി ഹണിറോസിന്റെ പരാതി. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി ഹണിറോസ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് പോസ്റ്റ് നടി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Share this Article

Leave a Comment