Newsperseconds.com

തൃഷയും മറ്റ് നടിമാരും തന്റെ സമാധനം കളഞ്ഞു; മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങി മന്‍സൂര്‍ അലി ഖാന്‍

Capture

ചെന്നൈ: തൃഷയ്ക്കും മറ്റ് നടിമാര്‍ക്കുമെതിരെ മന്‍സൂര്‍അലി ഖാന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. സംഭവത്തില്‍ മന്‍സൂര്‍ തൃഷയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തൃഷക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് മന്‍സൂര്‍ അലി ഖാന്‍. ഒരാഴ്ചയിലധികമായി തന്റെ സമാധാനം നഷ്ടപ്പെടുത്തിയെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു. കൂടാതെ താന്‍ നിരപരാധിയാണെന്നും തൃഷക്കും മറ്റ് അഭിനേതാക്കള്‍ക്കുമെതിരെ യഥാര്‍ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടു. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ വളച്ചെടിക്കുകയാണെന്നും മന്‍സൂര്‍ അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പുറത്തിറങ്ങിയ തൃഷ നായികയായെത്തിയ ലിയോയില്‍ റേപ് സീന്‍ ഇല്ലായിരുന്നുവെന്നും ഉറപ്പായും ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രതികരിച്ച് പിന്നീട് തൃഷ തന്നെ രംഗത്തെത്തുകയായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന ക്രൂരവും വെറുപ്പുളവാക്കുന്നതുമാണ്. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നും തൃഷ വ്യക്തമാക്കി. തുടര്‍ന്ന് വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെടുകയായിരുന്നു.

 

Share this Article

Leave a Comment