ചെന്നൈ: ചലച്ചിത്ര താരം ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യപ്രതികളെ പോലീസ് പിടികൂടി. കുന്നംകുളത്ത് വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. ചെന്നൈ ക്രൈംബ്രാഞ്ച് ആണ് സംഘത്തെ പിടികൂടിയത്.
പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു നടി ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റുകയും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കൂടാതെ തനിക്കും മോള്‍ക്കും വധഭീഷണി ഉണ്ടെന്നും ഗൗതമി പരാതിയില്‍ പറഞ്ഞു.