സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ജഗത്ലാല് ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മായാവനം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വിൽസണും സിനിമയിലെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.
ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കിയുള്ള ചിത്രം നാല് മെഡിക്കൽ കോളെജ് വിദ്യാർഥികളുടെ ജീവിതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കാടിന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ സർവൈവൽ ജോണറിലുള്ളതാണ് ചിത്രം. ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.
സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോഖി, റിയാസ് നർമ്മകല, കലേഷ്, അരുൺ കേശവൻ, സംക്രന്ദനൻ, സുബിൻ ടാർസൻ, പ്രേംജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.