Newsperseconds.com

ഗാസയില്‍ കരമാര്‍ഗം ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം 7700 കടന്നു

gaza

ഗാസ: ഗാസയില്‍ ത്രിതല മാര്‍ഗം ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമിട്ട് കരമാര്‍ഗമാണ് ആക്രമണം. ഗാസ നഗരത്തിലുള്‍പ്പെടെ ഉഗ്ര സ്‌ഫോടനം നടന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 7700 കടന്നു. യുദ്ധം ഇനിയും നീളുമെന്ന് നെതന്യാഹു അറിയിച്ചു. ലെബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമായി തുടരുന്നു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുമായി ഫോണില്‍ സംസാരിച്ചു. ഇസ്രയേല്‍ സൈനിക നടപടിയിലെ ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ ചര്‍ച്ചയായി. ഇന്ത്യയും ഈജിപ്തും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുനേതാക്കളും സംസാരിച്ചു. നിലവിലെ സാഹചര്യം മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഈജിപ്ഷ്യന്‍ വക്താവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Share this Article

Leave a Comment