തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 31ന് പണിമുടക്ക് സ്വകാര്യ ബസുടമകളുടെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, നിരീക്ഷണ ക്യാമറകളും സീറ്റ് ബെല്‍റ്റുകളും നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കേരള ഗതാഗത വകുപ്പ് നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സീറ്റ് ബെല്‍റ്റും നിരീക്ഷണ ക്യാമറകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബസുകളില്‍ മുന്‍വശത്തുള്ള എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സ്റ്റേജ് കാരിയര്‍, കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ എല്ലാ ഭാരവാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഇതിനുള്ള സമയപരിധി നീട്ടണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു. ഇതിനു പിന്നാലെ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്താനും
ബസ് ഉടമ സംയുക്തസമിതി തീരുമാനിച്ചു.