Newsperseconds.com

12 വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടെത്തിയത് 44 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന്

Capture

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടെത്തിയത് 44 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടിയ കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ സ്ത്രീയുടെ ശ്വാസകോശത്തില്‍ നിന്നാണ് ഒരു സെന്റീമീറ്റര്‍ നീളമുള്ള മൂക്കുത്തി നീക്കിയത്. 12 വര്‍ഷം മുമ്പാണ് മൂക്കുത്തിയുടെ പിറകിലെ ചങ്കിരി കാണാതായത്. ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ട വീട്ടമ്മ ഇടയ്ക്ക് ആസ്ത്മയ്ക്ക് ചികിത്സ തേടിയിരുന്നു. ആസ്തമ കൂടിയതോടെയാണ് സ്‌കാന്‍ ചെയ്യാനെത്തിയത്. സ്‌കാന്‍ ചെയ്തപ്പോയാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞു ഇരിക്കുന്നത് കാണുന്നത്.

കാണാതായ മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയിരുന്നില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി വിഭാഗത്തിന്റെ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുക്കയുമായിരുന്നു.

Share this Article

Leave a Comment