Newsperseconds.com

ഭാരക്കൂടുതല്‍ തിരിച്ചടിയായി; ശരീരഭാര പരിശോധനയില്‍ പരാജയപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട്; ഇന്ത്യയ്ക്ക് നിരാശ

Vns

ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരക്കൂടുതല്‍ കാരണം 2024 പാരീസ് ഒളിമ്പിക്സില്‍ നിന്ന് അയോഗ്യനാക്കി. ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെടുകയായിരുന്നു. ഹൃദയഭേദകമായ വാര്‍ത്തയാണ് പാരിസ് ഒളിംപിക്‌സില്‍ നിന്ന് പുറത്തുവന്നത്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഇത് വരെയുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മെഡല്‍ നേട്ടം ഉറപ്പിക്കപ്പെട്ടതില്‍ നിന്നാണ് അപ്രതീക്ഷിതമായി വിനേഷ് ഫോഗട്ട് പുറത്തായത്. ആദ്യമായാണ് ഇന്ത്യന്‍ വനിത താരം ഗുസ്തി ഫൈനലില്‍ എത്തിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ ഇന്ത്യയ്ക്ക് ഉറപ്പായും ഒരു മെഡല്‍ നഷ്ടമാകും. താരത്തിന്റെ അയോഗ്യത ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സ്ഥിരീകരിച്ചു.

പാരിസ് ഒളിംപിക്‌സില്‍ വിനേഷ് ലക്ഷ്യം വെച്ചത് 57 കിലോഗ്രം വിഭാഗത്തില്‍ മത്സരിക്കാനാണ്. എന്നാല്‍ പരിക്കുകള്‍ താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില്‍ അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില്‍ അല്ലാതെ വിനേഷിന് മത്സരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നായി. ഒടുവില്‍ ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ വിനേഷ് ശരീരഭാരം കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഫൈനല്‍ എത്തിയതിന് പിന്നാലെ താരത്തിന് ശരീരഭാരം തിരിച്ചടിയാകുകയായിരുന്നു.

Share this Article

Leave a Comment