Newsperseconds.com

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മാരകമായ മുറിവുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഒപി സേവനങ്ങള്‍ അടച്ചിടാന്‍ ആഹ്വാനം; രാജ്യവ്യാപക പ്രതിഷേധത്തിന് മെഡിക്കല്‍ അസോസിയേഷന്‍

Doctr

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ബിരുദാനന്തര ട്രെയിനി (പിജിടി) ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (ഫൈമ) ചൊവ്വാഴ്ച മുതല്‍ രാജ്യവ്യാപകമായി ഒപിഡി സേവനങ്ങള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്തു. ഇന്ന് രാത്രി 11.55 മുതല്‍ ഛജ കള്‍ അടച്ചിടാന്‍ ആണ് നിര്‍ദ്ദേശം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ന്യൂഡല്‍ഹിയിലെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ഡല്‍ഹി എയിംസ് പ്രസിഡന്റ് ഡോ ഇന്ദ്ര ശേഖര്‍ പ്രസാദ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. തൊഴിലിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സ്ത്രീകള്‍ എങ്ങനെ പ്രവര്‍ത്തിക്കും? ഇതില്‍ സിബിഐ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതുവരെ ഞങ്ങളുടെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ശിവഗ്‌നനം അധ്യക്ഷനായ ബഞ്ചണ് പരിഗണിക്കുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മാരകമായ മുറിവുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെറുത്തുനില്‍ക്കാനുള്ള ശ്രമം ക്രൂര മര്‍ദ്ദനത്തിന് കാരണമായി. ശരീരത്തെ വിവിധ ഭാഗങ്ങളിലെ രക്തസ്രാവം നടന്ന ബലപ്രയോഗത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Share this Article

Leave a Comment