കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ഗൗരവമായ സാഹചര്യമെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. മുൻപം സിപിഐയുടെ അന്വേഷണത്തിൽ ഭാസുരാംഗനെതിരെ അഴിമതി ആരോപണം വ്യക്തമായതിനെതുടർന്ന് കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു. അതിനിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഭാസുരാംഗന്റെ വീട്ടിൽ പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 26 മണിക്കൂർ പിന്നിട്ടു.
റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും. കണ്ടല ബാങ്ക് മുൻ സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് ഇ.ഡി പരിശോധന നടത്തിവരുന്നത്.
ജീവനക്കാർക്ക് അനധികൃതമായി ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി, തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടല ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ ബാങ്ക് സഹകാരികൾക്ക് നൽകാനുണ്ട്. ഇതിൽ 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്.