ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു. ഗൗതംപൂരിലെ ഗവണ്‍മെന്റ് സെക്കന്‍ഡറി സ്‌കൂള്‍ (ജിഎസ്എസ്) ഹെഡ്മാസ്റ്റര്‍ മുഹമ്മദ് അസ്ഗര്‍ അലിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായത്. മാനസിക പീഡനം, ഭീഷണി, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവ ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ സംയുക്ത പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
അധ്യാപകന്റെ പെരുമാറ്റം കാരണം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഹാജരാകാതിരിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിയില്‍ പറഞ്ഞു. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് കുട്ടികളെ അലി തന്റെ മുറിയിലേക്ക് വിളിക്കുക. മുറിവൃത്തിയാക്കന്‍ വിളിക്കുന്നവര്‍ വന്നില്ലേല്‍ ബലമായി കുട്ടികളെ റൂമിലേക്ക് കൊണ്ട് പോകുമെന്നും പരാതിയിലുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ‘ഐ ലവ് യു’, ‘ഐ മിസ്സ് യു’ തുടങ്ങിയ സന്ദേശങ്ങള്‍ അധ്യാപകന്‍ അയച്ചിട്ടുണ്ട്. മുറിയിലേക്ക് വന്നില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഇരയായ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തുവെന്നും ചാംഗ്ലാംഗ് ജില്ലാ പോലീസ് സൂപ്രണ്ട് കിര്‍ലി പാദു എഎന്‍ഐയോട് പറഞ്ഞു.