ദേശീയ തല റോസ്ഗാര്‍ മേളയുടെ ഭാഗമായി തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടന്ന തൊഴില്‍ മേളയില്‍ കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് മുഖ്യാതിഥിയായി. തിരുവനന്തപുരം തൈക്കാട് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് പരിപാടി നടന്നത്.
യുവാക്കള്‍ക്ക് തൊഴില്‍ നല്കി ശക്തവും സമൃദ്ധവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം, യുവത്വം എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പാണ്. മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കും. യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നത്തിനൊപ്പം ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനും ,രാജ്യത്തെ ഉയര്‍ച്ചയിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് റോസ്ഗാര്‍ മേളയിലൂടെ പ്രതിഫലിക്കുന്നത്.
ഇന്ന് റോസ്ഗാര്‍ മേളയുടെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോള്‍ രാജ്യത്തുടനീളം 40 ല്‍ അധികം സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളിലായി 51000 ലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറുന്നു. ഇതിന് മുന്‍പ് നടന്ന ഒരു റോസ്ഗാര്‍ മേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി കര്‍മയോഗി മൊഡ്യൂളിന് തുടക്കം കുറിച്ചത്.
ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉടനീളവും റിക്രൂട്ട്മെന്റുകള്‍ നടക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗാര്‍ മേള.