Newsperseconds.com

ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; പോലീസ് കോണ്‍സ്റ്റബിളായ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരന്‍

Untitled 1

ഹൈദരാബാദ്: തെലങ്കാനയില്‍ നാടിനെ നടുക്കി ദുരഭിമാനക്കൊല. ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയെ സഹോദരന്‍ കഴുത്തറുത്തു കൊന്നു. ഹയാത്നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലിക്കായി നാഗമണി, ഹയാത്നഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന നാഗമണിയെ ഇടിച്ചിട്ട ശേഷം സഹോദരന്‍ ഇവരുടെ കഴുത്തറുക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നാഗമണി സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ പരമേശിനെ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പിടികൂടി. കഴിഞ്ഞയാഴ്ചയാണ് നാഗമണി ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്നും ഇരുവരെയും സഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Share this Article

Leave a Comment