മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംങിന് അന്ത്യവിശ്രമം നിഗംബോധ്ഘട്ടില്‍. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു റോഡിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും.
എട്ടര മുതല്‍ ഒമ്പതര വരെയാണ് പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം ഒരുക്കുക. 11.45 മണിക്ക് നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡോ മന്‍മോഹന്‍സിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടില്‍ സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.