Newsperseconds.com

അമിത് ഷാ പറഞ്ഞത് ശുദ്ധനുണ, കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കും; മുഖ്യമന്ത്രി

Untitled 1

പത്തനംതിട്ട: വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ച് അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണക്ക് നല്‍കാത്ത മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി. വ്യക്തമായ കമക്കുകള്‍ നല്‍കിയിട്ടും കേന്ദ്രം അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് 2018 ലെ മാതൃക മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും ഉയര്‍ത്തണമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നതെന്നും ക്ഷേമ പെന്‍ഷന്‍ പ്രതിമാസം വിതരണം ചെയ്യാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share this Article

Leave a Comment