കോട്ടയം: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തേക്ക്. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് ചെന്നിത്തല പെരുന്നയിലെത്തുന്നത്. ഇന്ന് നടക്കുന്ന മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസിനോട് 11 വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിച്ചാണ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
മന്നം ജയന്തിയിലേക്ക് എന്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ശിവഗിരി തീര്‍ത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എന്‍ഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു.