Newsperseconds.com

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത; സത്യപ്രതിജ്ഞ ഇന്ന്

Rekha Gupta

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹി എംഎല്‍എമാരുടെ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരുടെ പിന്നാലെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങ് റാംലീലാ മൈതാനത്ത് നടക്കും.

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രേഖ ഗുപ്ത, ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേശ് സിങ് വര്‍മയെയും നിയമിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. നിയമസഭാ സ്പീക്കറായി വിജേന്ദര്‍ ഗുപ്തയെയും തിരഞ്ഞെടുത്തു.

70 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകളിലെ വിജയവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ എഎപി 22 സീറ്റുകള്‍ നേടുകയായിരുന്നു. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Share this Article

Leave a Comment