Newsperseconds.com

യുദ്ധത്തിൽ പങ്കാളിയാകാൻ ആർ.പി.ഐ (അത്വാവാല) ടെ സന്നദ്ധ ഭടൻമാർ തയ്യാറാണന്ന് ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ : രാജീവ് മേനോൻ

Rpi Rajeev Menon

രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കുന്നതിനായി, പാക് ഭീകരർക്കെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ ആർ.പി.ഐ (അത്വാവാല) പ്രവർത്തകർ സന്നദ്ധമാണെന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോൻ അറിയിച്ചു. പ്രധാനമന്ത്രിയ്ക് ഇക്കാര്യം ചൂണ്ടികാണിച്ച് ഡോ. രാജീവ് മേനോൻ കത്തെഴുതി.

“ഏത് സാഹചര്യവും നേരിടാൻ കഴിയുന്ന ഒരു വലിയ വിഭാഗം നേതാക്കളും പ്രവർത്തകരും ആർ.പി.ഐയ്ക്കുണ്ട്. ദേശീയതയിൽ അടിയുറച്ച് വിശ്വസിക്കുന്ന വരാണ് ആർ.പി.ഐ പ്രവർത്തകർ. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഒരുതരത്തിലും ഭീഷണി നേരിട്ടാൽ അതിനെ പ്രതിരോധിക്കാൻ ഞങ്ങൾ മുന്നിലാണ്,” ഡോ.രാജീവ് മേനോൻ കത്തിൽ കുറിച്ചു.

ഡോ.രാജീവ് മേനോന്റെ ആഹ്വാനത്തെ കേരളത്തിലെ ആർ.പി.ഐ നേതാക്കളും ശക്തമായി പിന്തുണച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ.സി. രാജീവ്ദാസ്, ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് ഔദ്യോഗിക കത്ത് നൽകി. “നമ്മുടെ ദേശീയ സെക്രട്ടറിയുടെ നിലപാടിൽ കേരള ആർ.പി.ഐ പൂർണ്ണമായും ഒപ്പം നിൽക്കുന്നു. രാജ്യസുരക്ഷയ്ക്ക് വേണ്ടി ഞങ്ങൾ സർവസന്നദ്ധരാണ്,” രാജീവ്ദാസ് പ്രസ്താവിച്ചു.

Share this Article

Leave a Comment