Newsperseconds.com

മൈസൂര്‍ പാക്കിന്റെ പേര് മാറ്റാന്‍ ആര്ക്കും അവകാശമില്ല; പ്രതികരിച്ചുകൊട്ടാരത്തില്‍ നിന്നുള്ള പാചക കുടുംബാംഗം

Mysore Pak

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ മൈസൂര്‍ പാക്കിന്റെ പേരില്‍ മാറ്റം വരുത്തണമെന്ന് ചില കടയുടമകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു മറുപടിയായി, മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബാംഗം (എസ്. നടരാജ്) ശക്തമായി പ്രതികരിച്ചു.

മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേര് മാറ്റ് പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കടയുടമകള്‍ പ്രഖ്യാപിച്ചത്. കൊട്ടാരത്തിലെ പാചകക്കാരനായിരുന്നന കാകാസുര മടപ്പയുടെ പിന്‍ഗാമിയാണ് എസ് നടരാജ് എന്ന് പേരുള്ള ഇയാള്‍. ഇപ്പോഴും മൈസൂര്‍ പാക്കുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ പേര് മാറ്റിയതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുള്ളതുപോലെ മൈസൂര്‍ പാക്കിനുമുണ്ട്. അതില്‍ മാറ്റം വരുത്തുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യരുത്, നടരാജ് പറയുന്നു.

കര്‍ണാടകയിലെ ജനപ്രിയ മധുരപലഹാരമായ മൈസൂര്‍പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതോടെ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച സജീവമായിരുന്നു. മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയിലാണ് മൈസൂര്‍ പാക്ക് ആദ്യമായി പാചകം ചെയ്തത്. രാജാവായ കൃഷ്ണരാജ വൊഡയാര്‍ നാലാമന്റെ ഭരണകാലത്താണ് ഈ പലഹാരം ആദ്യമായുണ്ടാക്കിയത്.

പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍ നിന്നാണ് പാക്ക് ഉണ്ടായത്. മൈസൂരിലുണ്ടായ ഭക്ഷണമായതിനാലാണ് മൈസൂര്‍ പാക്ക് എന്ന് വന്നത്. ഇതല്ലാതെ വേറൊന്നും ആ പലഹാരത്തെ വിളിക്കുന്നതില്‍ അര്‍ഥമില്ല. ലോകത്തെവിടെ പോയാലും മൈസൂര്‍ പാക്കാണെന്ന് തിരിച്ചറിയാനും ആ പേര് വിളിക്കാനും കഴിയണം. ആ പേര് മാറ്റാന്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment