തിരുവനന്തപുരം: ദളിത് സമൂഹത്തെയും സ്ത്രീകളെയും അപമാനിച്ച വിവാദപരാമര്‍ശം നടത്തിയ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പേരില്‍ അതിക്രമനിയമം (SC/ST Atrocities Act) പ്രകാരം കേസെടുക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോന്‍ ആവശ്യപ്പെട്ടു.
“സ്തിരബുദ്ധി നഷ്ടപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനെ ഇനി നിയമത്തിന്റെ ചങ്ങലയില്‍ പൂട്ടേണ്ട സമയം വന്നിരിക്കുന്നു. ദളിത് സ്ത്രീകളെ അപമാനിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം കേരളസമൂഹത്തിനെ തന്നെ കളങ്കപ്പെടുത്തുന്നതാണ്.” എന്ന് ഡോ. രാജീവ് മേനോന്‍ പ്രതികരിച്ചു. കന്യാസ്ത്രീ വിഷയത്തില്‍ നിലവിളിച്ചവർക്കെതിരായ തിരിച്ചടിയായി കാണപ്പെടുന്നതായി രാജീവ് മേനോന്‍ പറഞ്ഞു. ഈ പരാമര്‍ശം തീവ്രമായ സവര്‍ണ ചിന്താഗതിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മലയാളികള്‍ക്ക് മനസ്സിലാകാത്ത സിനിമകള്‍ നിര്‍മ്മിച്ചിട്ടും അവാര്‍ഡിനായി ക്വട്ടേഷനുകള്‍ ഉപയോഗിക്കുന്ന ഗോപാലകൃഷ്ണന്‍ ആദ്യം തന്റെ വീട്ടിലാണ് പരിശീലനം തുടങ്ങേണ്ടത്. ദളിതരുടെ കാര്യങ്ങളില്‍ ഇടപെടേണ്ടത് പിന്നീട് ആകാം,” എന്ന് രാജീവ് മേനോന്‍ വിമർശിച്ചു.ദളിത് സമൂഹത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ ക്ഷമ ചോദിക്കണമെന്നും, ഇല്ലാത്ത പക്ഷം നിയമ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഡോ. രാജീവ് മേനോന്‍ അറിയിച്ചു.