ഗാസ: ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 8,796 ആയി ഉയര്‍ന്നു. ഇരകളില്‍ 3,648 കുട്ടികളും 2,290 സ്ത്രീകളും ഉള്‍പ്പെടുന്നു. 22,219 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ 2030 പേര് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഗാസയില്‍ നിന്നുള്ള റഫ അതിര്‍ത്തി തുറന്നു. യുദ്ധം തുടങ്ങി 25ാം ദിവസമാണ് അതിര്‍ത്തി തുറക്കുന്നത്. യുദ്ധത്തില്‍ പരിക്കേറ്റവരെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് മാറ്റും.