Newsperseconds.com

ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് ; കെ സുധാകരൻ

Untitled design (15)

ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ​ഗവ‍‍ർണർക്കെതിരെ കേരളം സുപ്രിംകോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ലെന്നും ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം മുൻപ് കണ്ടിട്ടില്ല. കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ. കേരളീയം കേരളത്തിൻറെ പേരിൽ നടക്കുന്നത് പച്ചയായ ധൂർത്താണെന്നും കെ സുധാകരൻ ആരോപിച്ചു.

സർക്കാർ സുപ്രിം കോടതിയിൽ പോയത് ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ്. 8 ബില്ലുകളാണ് ​ഗവർണർ ഒപ്പിടാത്തതായിട്ടുള്ളത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹർജി നൽകിയത്

.നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാന സർക്കാരുകളും ഗവർണമാർക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. രണ്ട് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകൾ പിടിച്ചുവെച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു.

200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കോണ്ടതുണ്ട്. ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണെന്നും സുധാകരൻ വ്യക്തമാക്കി.

സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെയും ബില്ലുകളിലൂടെ സർക്കാർ ലക്ഷ്യമിട്ട ക്ഷേമ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലപാടാണ് ഗവർണറുടേത് എന്നാണ് സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹർജിയിലെ ആരോപണം. അനിശ്ചിതത്വം നേരിടുന്ന ബില്ലുകളിൽ മൂന്നെണ്ണം സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകൾ ആണ്.

Share this Article

Leave a Comment