Newsperseconds.com

വെള്ളക്കരവും വർധിപ്പിക്കുന്നു; ഏപ്രിൽ 1 മുതൽ 5 % നിരക്കിൽ വർധന

Untitled design (3)

വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വർധിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധിപ്പിക്കും. ഇതു സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണ് ചാർജ് വർധിപ്പിക്കുന്നത്.

നിലവിൽ, 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ വർധിപ്പിച്ചിരുന്നതിനാലാണ് ഏപ്രിലിലെ വർദ്ധന ഒഴിവാക്കിയത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും.

Share this Article

Leave a Comment