കോയമ്പത്തൂര്‍: കോട്ടൈമേട്ടിലെ സംഗമേശ്വര ക്ഷേത്രത്തിന് മുന്നില്‍ കാര്‍ സ്ഫോടനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം 15-മത്തെ പ്രതിയേയും അറസ്റ്റ് ചെയ്തു. പോടന്നൂരിനടുത്തുള്ള തിരുമലൈ നഗറിലെ മദീന അവന്യൂവിലെ താമസക്കാരനായ താഹ നസീറിനെ (27) യാണ് പിടികൂടിയത്. ഏജന്‍സി ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോയി, അവിടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്‌ഫോടന കേസില്‍ ആറു പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്‍ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.