Newsperseconds.com

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമകരമായ കാര്യമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

Untitled design (36)

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമകരമായ കാര്യമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ഹെെക്കോടതി ഉത്തരവിൽ അസമയമെന്നേ പറഞ്ഞിട്ടുള്ളുവെന്നും സമയം പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ഇതേ തുടർന്ന് ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും ഹെെക്കോടതി ഉത്തരവിട്ടു. ഇതിൻ്റെ ചുമതല ജില്ലാ കലക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹെെക്കോ
തി പറഞ്ഞിരുന്നു.

എന്നാൽ കോടതി ഉത്തരവ് നഃപരിശോധിക്കണമെന്നും വെടിക്കെട്ട് നിർത്തുന്നത് വിഡ്ഢിത്തരമാണെന്നും വടക്കുന്നാഥൻ ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നത്.

അതേസമയം, വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പ്രതികരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളതെന്നും ശശിധരൻ പറഞ്ഞു.

Share this Article

Leave a Comment