ഗാസയിലെ ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുന്നു. അക്രമണത്തെ തുടന്ന് 10,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബര്‍ ഏഴ് മുതലാരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ 152 പേരും ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേരും കൊല്ലപ്പെട്ടെന്നാണ് വിവരം.
അതേസമയം, പലസ്തീന് ജനതയുടെ വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫ ആശുപത്രിയിലെ സോളാര്‍ പാനലുകള്‍ ആക്രമണത്തെ തുന്ന് തകര്‍ന്നു.
അല്‍ഷിഫ ആശുപത്രി സംരക്ഷിക്കപ്പെടണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. നവജാത ശിശുക്കളും പരിക്കേറ്റവരും, കിഡ്നി ഡയാലിസിസ് രോഗികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ കഴിയുന്നതിനാല്‍ ആശുപത്രി ഒഴിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു മുന്നറിയിപ്പാണെന്നും ലോകം മുഴുവന്‍ ചേര്‍ന്ന് ആശുപത്രിയെ സംരക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസയെ രണ്ടായി വിഭജിച്ചെന്നും യുദ്ധം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗാസയില്‍ വിഛേദിക്കപ്പെട്ടു. ഇസ്രായേലിലെത്തിയ സിഐഎ ഡയറക്ടര്‍ വില്യം ജെ ബേണസ് ഇന്റലിജിന്‍സുമായി ചര്‍ച്ച നടത്തി. ഗാസയിലെ തെക്കന്‍ തീരപ്രദേശ മേഖലയിൽ സൈന്യം എത്തിയതായി ഇസ്രായേല്‍ സേന അറിയിച്ചു.