Newsperseconds.com

ബിജെപി ജില്ലാ അദ്ധ്യക്ഷൻ നയിക്കുന്ന തീരദേശയാത്ര സമാപിച്ചു

Untitled design (14)

മത്സ്യതൊഴിലാളികൾ നേരിടുന്ന അവഗണനയ്ക്കെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ നയിക്കുന്ന തീരദേശയാത്ര സമാപിച്ചു. ഇന്നലെ കോവളം നിയോജക മണ്ഡലത്തിൽ നിന്നും തുടങ്ങി കുളത്തുർ മണ്ഡലത്തിലെ ഉച്ചക്കടയിൽ സമാപിച്ചു. ഇന്നലെ രാവിലെ 9.30 ന് കോവളം മണ്ഡലത്തിൽ പനത്തുറ തീരമേഖലയിൽ നിന്നും ആരംഭിച്ച തീരദേശ യാത്ര ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

മത്സ്യതൊഴിലാളി മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം കേരളത്തിലെ പിണറായി സർക്കാർ മുഖം തിരിക്കുന്ന സമീപനമാണ്. മത്സ്യ തൊഴിലാളികൾക്ക് കേന്ദ്രവിഹിതം നൽകികൊണ്ട് മത്സ്യബന്ധനത്തിനായി രാജ്യത്ത് 550 ബോട്ടുകൾ വിതരണം നടത്തി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് വിഹിതം നൽകാൻ പണമില്ലാത്തതിനാൽ 10 ബോട്ടുകൾ മാത്രമാണ് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് കോവളം, വിഴിഞ്ഞം,മുക്കോല ,മുല്ലൂർ,അടിമലത്തുറ, പുല്ലുവിള,പുതിയ തുറ,പൂവാർ എന്നീ തീരദേശമേഖലയിൽ മത്സ്യതൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കി നടത്തിയ യാത്രയിൽ ആവേശജ്വലമായ സ്വീകരണമാണ് ലഭിച്ചത്.ബിജെപി. മേഖല വൈസ് പ്രസിഡന്റ് പി.ജി. ശിവശങ്കരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്,വി.ജി.ഗിരി കുമാർ ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ.എസ് രാജീവ്, കരമന അജിത്, പാപ്പനംകോട് സജി, , സംസ്ഥാന കൗൺസിൽ അംഗം പൂഴിക്കുന്ന് ശ്രീകുമാർ,സംസ്ഥാന സമിതി അംഗങ്ങളായ പാച്ചല്ലൂർ അശോകൻ, കഴക്കുട്ടം അനിൽ, പോങ്ങുംമൂട് വിക്രമൻ , നിശാന്ത് സുഗുണൻ, ഒറ്റൂർ മോഹൻദാസ്, എം.ആർ.ഗോപൻ, മീഡിയാ സെൽ കൺവീർ സമ്പത്ത് മണ്ഡലം പ്രസിഡന്റുമാരായ കോളിയൂർ രാജേഷ്, അഡ്വ. രാജ്മോഹൻ,അഡ്വ സുനീഷ്,അഡ്വ.ബി ജി.വിഷ്ണു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്, ജനറൽ സെക്രട്ടറി പൂവച്ചൽ അജി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, വൈസ് പ്രസിഡന്റ് ലീന തുടങ്ങിയ നേതാക്കളും പ്രവർത്തകരും തീരദേശ യാത്രയിൽ അണിനിരന്നു. ഉച്ചക്കട ജംഗ്ഷനിൽ നടന്ന സമാപന സമ്മേനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുളയറ രതീഷ് എന്നിവർ പങ്കെടുത്തു.

Share this Article

Leave a Comment