രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു പൂട്ടണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍. മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. കൊച്ചുകുട്ടികളിലേക്ക് ചെറുപ്രായത്തില്‍ മതം അടിച്ചേല്‍പ്പിക്കുകയാണെന്നും വിദ്വേഷം വളര്‍ത്തുകയാണ് മദ്രസാ പഠനത്തിലൂടെ നടത്തുന്നതെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. മദ്രസകള്‍ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും ഡോ.രാജീവ്മേനോന്‍ ചൂണ്ടിക്കാട്ടി. 1.2 കോടി മുസ്ലീം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മദ്രസ അധ്യാപകര്‍ മതഗ്രന്ഥങ്ങളിലെ പരമ്പരാഗത രീതികളെ ആശ്രയിച്ചാണ് മദ്രസകള്‍ നടത്തുന്നത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങല്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.