ബെയ്‌റൂത്ത്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ 51 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ഫുറിക്കിലേക്ക് മുഖംമൂടിധാരികളായ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഇരച്ചുകയറുകയും ഫലസ്തീനികളുടെ വീടുകളും വാഹനങ്ങളും കൃഷിയിടങ്ങളുമെല്ലാം തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇതിനിടെ ലെബനനിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് ഇസ്രയേല്‍ സൈന്യം കടന്ന് കയറി.
പല തവണ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഇസ്രയേല്‍ സൈന്യം കരയുദ്ധം ശക്തമാക്കിയത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഉത്തരവുകള്‍ക്ക് പിന്നാലെയായിരുന്നു അതിരാവിലെ ഇസ്രായേല്‍ പ്രാരംഭ ആക്രമണങ്ങള്‍ ആരംഭിച്ചത്. നേരത്തെ ഗാസയില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 50ഓളം പേര്‍ ഒറ്റദിവസം കൊല്ലപ്പെട്ടിരുന്നു.