മംഗലാപുരം: ഉഡുപ്പി ജില്ലയിലെ ഹെബ്രിക്കടുത്തുള്ള കബ്ബിനലെ പ്രദേശത്ത് വെച്ച് ആന്റി നക്സല്‍ ഫോഴ്സും (എഎന്‍എഫ്) മാവോയിസ്റ്റ് സംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ കര്‍ണാടകയില്‍ നിന്നുള്ള മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കൂടെ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഉഡുപ്പി – ചിക്കമംഗളൂരു മേഖലയില്‍ തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡയും, മറ്റൊരു നേതാവ് സുന്ദരിയും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടത്.
ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എഎന്‍എഫും ലോക്കല്‍ പൊലീസും ചേര്‍ന്ന് പശ്ചിമഘട്ട മേഖലയില്‍ പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ താരതമ്യേന നിഷ്‌ക്രിയരായിരുന്ന മാവോയിസ്റ്റുകളെ കഴിഞ്ഞ മാസങ്ങളില്‍ പ്രദേശത്ത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കര്‍ണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ.
അട്ടപ്പാടി, നിലമ്പൂര്‍, വയനാട് വനമേഖലയില്‍ സജീവമായിരുന്നു ഇയാള്‍. നിലവില്‍ നാടുകാണി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡ അരി വാങ്ങാനെത്തിയപ്പോളാണ് ആന്റി നക്‌സല്‍ ഫോഴ്‌സുമായി വെടിവെപ്പുണ്ടായത്. ഹെബ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത