Newsperseconds.com

ഇന്ന് സ്കന്ദ ഷഷ്ഠി; ഹരി​ഗീത പുരേശന്റെ ഭക്തർക്കായി തയാറാക്കുന്നത് കാൽ ലക്ഷത്തോളം പടച്ചോർ

Untitled Design (16)

ശ്രീഹരി വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആറാമത്തെ തുരു അവതാരമായ ഭാർ​ഗവ രാമനാൽ സൃഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നതും ശൂർപ്പാരകം എന്ന് പുരാണങ്ങളിൽ പറയപ്പെടുന്നതുമായ മലയാളക്കരയിലെ 64 ​ഗ്രാമങ്ങളിൽ കലാ സാംസ്കാരിക മേഖലയുടെ പുഷ്ടിയാലും ചരിത്രപരവും പൗരാണികവുമായ കഥകൾ ഉറങ്ങിക്കിടക്കുന്ന ഭൂവിഭാ​ഗം എന്ന നിലയിലും, ​അതീവ പ്രാഥാന്യം ഉൾക്കൊള്ളുന്ന പ്രദേശമാണ് ഹരിപ്പാട്. ശ്രീസുബ്രഹ്മണ്യൻ കുടികൊള്ളുന്ന ക്ഷേത്ര ന​ഗരമെന്നും തെക്കൻ പളനി എന്നും ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ അറിയപ്പെടുന്നു.

ഈ വർഷത്തെ സ്കന്ദഷഷ്ഠി ഉത്സവം നാളെയാണ് നടക്കുക. ഹരിപ്പാടുകാരെ സംബന്ധിച്ച് ഇന്ന് നാടിന്റെ ഉത്സവമാണെന്ന് തന്നെ പറയാം… തെക്ക് കായംകുളം മുതൽ വടക്ക് അമ്പലപ്പുഴവരെയും സ്കന്ദ ഷഷ്ഠിയുടെ തിരക്ക് അനുഭവപ്പെടും. ഹരിപ്പാടിനു പുറമേ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തർ ഇന്ന് സ്കന്ദ ഷഷ്ഠിക്കായി ഇവിടേക്ക് എത്തും. ഇക്കുറി വൃശ്ചിക മാസത്തിലാണ് സ്കന്ദ ഷഷ്ഠി. ഇന്ന് എത്തുന്ന ഭക്തർക്കായി എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിൽ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ക്ഷേത്ര ഉപദേശക സമിതിയും തിരുവിതാം കൂർ ദേവസ്വം ബോ‍ർഡും ചേർന്നാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിനു പുറമേ 100 ൽ അധികം സന്നദ്ധ സേവകരുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ടെന്ന് ക്ഷേത്ര ഉപദേശക സമിതി അം​ഗങ്ങളായ പ്രസന്നൻ, ​ഗിരീഷ് എന്നിവർ അറിയിച്ചു.

ഇക്കുറി പടച്ചോറിനുമുണ്ട് ഒരു പ്രത്യേകത.

 200 പറ അരിയുടെ പടച്ചോർ 20000 പേർക്ക് എന്ന കണക്കിലാണ് പടച്ചോർ തയാറാക്കുന്നത്. 

ഭക്തർ ഇന്ന് ഒരിക്കൽ അഥവാ ഒരു നേരം ആഹാരം മാത്രമാണ് വ്രതത്തിന്റെ ഭാ​ഗമായി കഴിക്കുന്നത്. വെള്ളത്തിൽ വറ്റിച്ചെടുത്ത ചോർ ആണ് ഇന്ന് വ്രതം അവസാനിക്കുന്ന ദിവസം ഭക്തർ കഴിക്കുന്നത്.   ഇന്ന് പുലർച്ചെ 12.30 ഓടെ മുഖ്യതന്ത്രിയുടെ നേതൃത്വത്തിൽ ഭണ്ഡാര അടുപ്പിൽ തീപകർന്ന് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ആറ് അടുപ്പുകളിലായി ആണ് പടച്ചോർ പാകം ചെയ്തിട്ടുള്ളത്. ഭ​ഗവാന് നിവേദിക്കുന്ന അതേ അളവിലും പാകത്തിലുമാണ് നാളെ പടച്ചോർ ഭക്തർക്കായി ഒരുക്കുന്നത്.

നാളെ പുലർച്ചെ 3.30ന് സ്കന്ദ ഷഷ്ഠി ഉത്സവത്തിനായി നടതുറക്കും. ഇന്ന് നടക്കുന്ന വിശേഷാൽ പൂജകൾക്കായി 50 ഓളം മേൽശാന്തിമാരും കീഴ്ശാന്തിമാരുമാണുള്ളത്. 9.30 നും 10 നും ഇടയിൽ സ്കന്ദഷഷ്ഠിയുടെ ഭാ​ഗമായുള്ള ആറ് പൂജകൾ പൂർത്തിയാക്കി…10 മണിയോടെ പഞ്ച​ഗവ്യം വിതരണം ചെയ്യും. ഇതിനായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് ഭ​ഗവാനെ കണ്ട് തൊഴാനും പ്രത്യേകം ക്യൂ സജ്ജീകരിച്ചിട്ടുണ്ട്. അവസാന ഭക്തനും തൊഴുത് ഇറങ്ങിയ ശേഷമാകും നാളെ നട ഉച്ചപൂജയ്ക്കാ

യി അടയ്ക്കുക…

ഏഴ് മഹാ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഹരിഹരന്മാരുടെ ചെെതന്യം ഉൾക്കൊള്ളുന്ന പ്രധാനപ്പെട്ട മഹാക്ഷേത്രമാണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. വർഷത്തിൽ മൂന്ന് കൊടിയേറ്റ് ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിനു പുറമേ തിനു പുറമേ ചിങ്ങത്തിലെ ആവണി ഉത്സവം, ധനുവിലെ മാർകഴി ഉത്സവം, മേടത്തിലെ ചിത്ര ഉത്സവം ഉത്സവ ത്രയം രൂപപ്പെടുന്നു. വൃശ്ചികത്തിലെ തൃക്കാർത്തിക, ഇടവത്തിലെ പ്രതിഷ്ഠാ ദിനം, തുലാമിലെ സ്കന്ദ അഷ്ടമി, കന്നിയിലെ നവരാത്രി, മകരത്തിലെ തൈപ്പൂയം എന്നിവയാണ് മറ്റു പ്രധാന ഉത്സവങ്ങൾ…. ഇതിനു പുറമേ ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ​ഗാർ‍ഡ് ഓണറും ഹരിപ്പാട് ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്.

Share this Article

Leave a Comment