മുംബൈ വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തീവ്രവാദ വിരുദ്ധ സ്കോഡും പോലീസും. കേസിൽ അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി ഫെബിൻ ഷായെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. ട്രാൻസിറ്റ് വാറന്റ് വാങ്ങിയശേഷം മുംബൈയ്ക്ക് കൊണ്ടുപോകും. മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം തകർക്കുമെന്ന് ഇമെയിൽ സന്ദേശം അയച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ എടിഎസും പോലീസുമാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വിമാനത്താവള അധികൃതർക്ക് ഇമെയിൽ സന്ദേശം ലഭിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ബിറ്റ് കോയിൻ ആയി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കും എന്നായിരുന്നു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഐപി വിലാസം കേന്ദ്രീകരിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്കോട് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. തുടർന്നാണ് മുംബൈയിൽ നിന്ന് അന്വേഷണസംഘം, കേരളത്തിലെത്തി ഫെബിൻഷായെ അറസ്റ്റ് ചെയ്തത്.
ഫെബിന്റെ വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ചാണ് ഇമെയിൽ അയച്ചുതന്ന എടി സെെബർ സെൽ സംഘം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവള അധികൃതരുടെ പരാതിയിൽ സാർ പോലീസും അന്വേഷണം നടത്തുന്നു. കൂടുതൽ കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ മുംബൈ ഭീകരാക്രമവുമായി ബന്ധപ്പെട്ട വാർഷികമായതിനാൽ നഗരത്തിലെ പ്രധാന ഇടങ്ങളിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും നിരീക്ഷണത്തിലാണ്. തീരമേഖലയിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും.