പുലര്‍ച്ചെ കടുനായകെ എക്സ്പ്രസ്വേയിലുണ്ടായ കാര്‍ അപകടത്തില്‍ ശ്രീലങ്കന്‍ ജലവിഭവ മന്ത്രി സനത് നിഷാന്ത (48) യ്ക്ക് ദാരുണാന്ത്യം. മന്ത്രിയുടെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട ഒരു പോലീസ് കോണ്‍സ്റ്റബിളും കാര്‍ ഡ്രൈവറും മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുലര്‍ച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച എസ്യുവി കൊളംബോയിലേക്ക് പോവുകയായിരുന്ന ചരക്ക് കണ്ടെയ്നര്‍ ട്രക്കിന്റെ പിന്‍ഭാഗത്ത് ഇടിച്ചാണ് ദാരുണമായ അപകടത്തിന് കാരണമായത്. അപകടത്തില്‍ രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മന്ത്രി സഞ്ചരിച്ച കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.