പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഓഫീസുകള്‍ക്ക് നേരെ ബോംബ് സ്‌ഫോടനം. ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖിലാ സൈഫുള്ള ജില്ലയില്‍ നടന്ന ബോംബ് ആക്രമണത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജംഇയ്യത്തുല്‍ ഉലമ ഇസ്ലാമിന്റെ തിരഞ്ഞെടുപ്പ് ഓഫീസാണ് സ്ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.