സൗദി: തീവ്രവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ചൊവ്വാഴ്ച ഏഴ് പേരെ വധിച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ വെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ച വധ ശിക്ഷയ്ക്ക് സൗദി റോയല്‍ കോടതി അനുമതി ഉത്തരവ് നല്‍കുകയായിരുന്നു.
2022 മാര്‍ച്ചില്‍ 81 പേര്‍ക്ക് വധശിക്ഷ നല്‍കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ കണക്കാണിത്. തീവ്രവാദ സംഘടനകളെ സൃഷ്ടിക്കുകയും ധനസഹായം നല്‍കുകയും ചെയ്തതിനാണ് ഏഴുപേരെയും ശിക്ഷിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ 2023-ല്‍ 170 പേരെ വധിച്ചതിന് ശേഷം ഈ വര്‍ഷം 29 പേരെ വധിച്ചതായി ഔദ്യോഗിക അറിയിപ്പുകള്‍ പറയുന്നു.
ചൊവ്വാഴ്ച വധശിക്ഷയ്ക്ക് വിധേയരായ ഏഴുപേരും ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ക്കെതിരായ ആരോപണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വധിക്കപ്പെട്ടവരില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പ്രതികളായ 33 പേരും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് സൈനികരും ഉള്‍പ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി. 2023-ല്‍ 170 പേരെ വധിച്ചതിന് ശേഷം ഈ വര്‍ഷം 29 പേരെ വധിച്ചു