Newsperseconds.com

മകള്‍ സുരക്ഷിതയാണെന്ന് പിതാവ്; ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

Capture

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന 17 ഇന്ത്യക്കാരില്‍ കേരളത്തില്‍ നിന്നുള്ള മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ചുവെന്നും സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടതായി ബിജു പറഞ്ഞു. കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.

അതേ സമയം, യുവതിയുടെ സാന്നിധ്യത്തെക്കുറിച്ച് ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവരമറിഞ്ഞപ്പോള്‍ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രവാസി കേരളീയ കാര്യ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Share this Article

Leave a Comment