Newsperseconds.com

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

Capture

ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണില്‍ വാന്‍കൂവര്‍ നഗരപ്രാന്തത്തിലെ തിരക്കേറിയ കാര്‍ പാര്‍ക്കിങ്ങില്‍ മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊല്ലുകയായിരുന്നു.

പിടിയിലായത് നിജ്ജറിനെ വെടിവച്ചയാള്‍, ഡ്രൈവര്‍, നിജ്ജറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണെന്നു കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജര്‍. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണു നിജ്ജര്‍.

Share this Article

Leave a Comment