Newsperseconds.com

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു കൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരകണക്കിനാളുകള്‍

ഗാസയില്‍ ഉടനീളം രാത്രി മുഴുവന്‍ കനത്ത ബോംബാക്രമണം തുടരുമ്പോള്‍ മാനുഷിക സംഘടനകള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു. ഒക്ടോബര്‍ 7 മുതല്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 9,922 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ 1,400-ലധികം പേര്‍ കൊല്ലപ്പെട്ടു.

അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കൊണ്ട് യു. എസ്, യു.കെ ജര്‍മനി, ഇറ്റലി ഫ്രാന്‍സ്,തുര്‍ക്കി,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ആയരക്കണക്കിനാളുകള്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തി.

Share this Article

Leave a Comment