Newsperseconds.com

ഇസ്രയേല്‍ അക്രമണം; മരണസംഖ്യ പതിനായിരം കവിഞ്ഞു; മരിച്ചവരില്‍ 4,104 കുട്ടികളും

Untitled-1

ഗാസ മുനമ്പില്‍ 31 ദിവസമായി തുടര്‍ച്ചയായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം 10,022 പേരെ കൊല്ലുകയും 25,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മരണസംഖ്യയില്‍ 4,104 കുട്ടികളും 2,641 സ്ത്രീകളും ഉള്‍പ്പെടുന്നു. 1,300 ഓളം കുട്ടികള്‍ ഉള്‍പ്പെടെ 2,350 പേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായതായി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അല്‍ ഖുദ്ര പറഞ്ഞു.

 

Share this Article

Leave a Comment