Newsperseconds.com

പാരീസ് ഒളിമ്പിക്സ്; ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ പാരഡി; കടുത്ത വിമര്‍ശനവുമായി വിശ്വാസികള്‍

Capture

പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ അവതരിപ്പിച്ച പാരഡി വിവാദമാകുന്നു. സംഭവത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഒരു വിഭാഗം വിശ്വാസികളും പുരോഹിതരന്മാരും രംഗത്തെത്തി. ക്രിസ്തീയ വിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു പരിപാടിയെന്ന് ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രതികരിച്ചു. പരിപാടിയെ വിമര്‍ശിച്ചും ക്രിസ്തീയ വിശ്വാസകള്‍ക്ക് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചും മുന്നോട്ട് വന്ന എല്ലാവരോടും ബിഷപ്പുമാര്‍ നന്ദി അറിയിച്ചു.

നവോത്ഥാന കലാകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിന്റെ ചിത്രം പ്രമേയമാക്കിയാണ് പാരഡി പരിപാടി അവതരിപ്പിച്ചത്. യേശുവിന്റെയും ശിഷ്യന്‍മാരുടെയും ചിത്രത്തിന്റെ സ്ഥാനത്ത് 18 പേരാണ് അണിനിരന്നത്. മധ്യത്തിലുണ്ടായിരുന്ന സ്ത്രീ വെള്ള നിറത്തിലുള്ള തലപ്പാവിന് സമാനമായ ഒന്ന് ധരിച്ചിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പരിപാടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ലോകമാകെ ആളുകള്‍ രംഗത്ത് വന്നിരുന്നു. പരിപാടിക്കെതിരെ ജൂതരടക്കം ഇതര മതവിശ്വാസികളും നിശിത വിമര്‍ശനമാണ് ഉന്നയിച്ചത്.

പ്രകടനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വന്‍വിവാദമായി. ഒളിംപിക്‌സ് പരിപാടിയിലെ അപഹസിക്കലിനെതിരെ പ്രതിഷേധ സ്വരം ഉയരണമെന്ന് അമേരിക്കയിലെ മിനസോട്ട ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ വഴി ആഹ്വാനം ചെയ്തിരുന്നു. മതനിന്ദാപരമായ ഈ നടപടിക്ക് പിന്നില്‍ ക്രിസ്തീയതയെ ശത്രുവായി കാണുന്ന ഉത്തരാധുനിക മതനിരാസ വാദികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ അതിസമ്പന്നരില്‍ പ്രധാനിയായ ഇലോണ്‍ മസ്‌കും പരിപാടിയെ വിമര്‍ശിച്ചു. ക്രിസ്ത്യന്‍ വിശ്വാസത്തെ അങ്ങേയറ്റം അപഹസിക്കുന്നതാണ് പരിപാടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Share this Article

Leave a Comment