Newsperseconds.com

യുഎസിലെ ഫിറ്റ്നസ് സെന്ററില്‍ കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Untitled-1

ഇന്ത്യാനയിലെ ഫിറ്റ്നസ് സെന്ററില്‍ കുത്തേറ്റ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വരുണ്‍ രാജ് പുച്ച മരണത്തിന് കീഴടങ്ങി. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണിനെ ഒക്ടോബര്‍ 29 നാണ് പബ്ലിക് ജിമ്മില്‍ വെച്ച് അക്രമി ജോര്‍ദാന്‍ ആന്ദ്രേഡ് (24) കത്തികൊണ്ട് തലയില്‍ കുത്തിയത്. സംഭവത്തെത്തുടര്‍ന്ന്, അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

വരുണ്‍ കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ് പഠിക്കുകയാണ്. 2022 ഓഗസ്റ്റിലാണ് യുഎസിലേക്ക് പോയത്. അടുത്ത വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് (തെലങ്കാനയിലെ ഖമ്മം) തിരിച്ചുവരാനിരിക്കുകയായിരുന്നു.

 

Share this Article

Leave a Comment