Newsperseconds.com

ഗാസയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര ഉച്ചകോടി സൗദി അറേബ്യയിൽ

Untitled Design (21)

ഗാസയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര ഉച്ചകോടിയിൽ പങ്കെടുക്കാനായി അറബ്-രാഷ്ട്ര നേതാക്കൾ സൗദി അറേബ്യയിൽ. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. അറബ് രാഷ്ട്ര നേതാക്കൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരും യോ​ഗത്തിൽ പങ്കെ‌ടുക്കും. ഇറാൻ പ്രസിഡന്റും യോഗത്തിൽ പങ്കെടുക്കും. ഇതിനായി അദ്ദേഹം സൗദിയിലെത്തിയിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി ആദ്യമായാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ഗാസയിൽ വെടിനിർത്തലാവശ്യമാണെന്നാണ് അറബ് രാജ്യങ്ങൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മുൻപ്ച ർച്ച നടത്തിയിരുന്നു.

Share this Article

Leave a Comment